വ്യാപാരികൾക്ക് സുരക്ഷാ സാക്ഷരതാ ക്യാമ്പയിൻ

Thursday 19 January 2023 12:08 AM IST
നാദാപുരത്ത് വ്യാപാരികൾക്കായി സംഘടിപ്പിച്ച സുരക്ഷാ സാക്ഷരതാ ക്യാമ്പയിൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: നാദാപുരത്ത് വ്യാപാരികൾക്കായി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരതാ ക്യാമ്പയിന് തുടക്കമായി. നാദാപുരം കക്കംവെള്ളിയിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചത്. പഞ്ചായത്ത്, പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി. എന്നീ വകുപ്പുകൾ സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. നാദാപുരം മർച്ചന്റ് അസോസിയേഷൻ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഫായിസ് അലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.സി.നന്ദകുമാർ, ഷൈനീഷ് മൊകേരി, കെ.എസ്.ഇ.ബി. സബ് എൻജിനിയർ കെ.വി.ശ്രീലാൽ, ഹാരിസ് മാത്തോട്ടത്തിൽ, കെ.സെയ്ത്, റഹീം കോറോത്ത് എന്നിവർ പ്രസംഗിച്ചു.