ജീവതാളം സ്ക്രീനിംഗ് ക്യാമ്പുകൾക്ക് തുടക്കം

Thursday 19 January 2023 12:09 AM IST
ജീവതാളം പദ്ധതിയുടെ വാർഡ് തല സ്ക്രീനിംഗ് ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്‌ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: ജീവിതശൈലി രോഗങ്ങൾക്കെതിരെ ബോധവത്ക്കരണവും നിയന്ത്രണങ്ങളും ലക്ഷ്യമാക്കിയുള്ള ജീവതാളം പദ്ധതിയുടെ വാർഡ് തല സർവേയ്ക്കുശേഷം 18 വയസിനുമുകളിലുള്ളവർക്കുള്ള ആരോഗ്യപരിശോധനാ സ്ക്രീനിംഗ് ക്യാമ്പുകൾ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. രണ്ടാം വാർഡിലെ വെസ്റ്റ് പിലാശ്ശേരി ക്ലസ്റ്ററിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്‌ഘാടനം ചെയ്തു. ആശാ വർക്കർ ഷീബ സ്വാഗതം പറഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് മിനി കെ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം.എൻ.രജിത് കുമാർ ക്ലാസെടുത്തു. കെ.അനുഷ, പി. ദിൽന , സുധീഷ് പുൽകുന്നുമ്മൽ, ആശാ വർക്കർ സിന്ധു എന്നിവർ പ്രസംഗിച്ചു. ബ്ലഡ്പ്രഷർ, ഷുഗർ പരിശോധന, ബി എം ഐ നിർണയം, ഹെൽത്ത്‌ എഡ്യുക്കേഷൻ, കൗൺസിലിംഗ്, റഫറൽ സർവീസുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.

Advertisement
Advertisement