കൊല്ലത്ത് ഇന്നലെയും എൻ.ഐ.എ റെയ്ഡ്

Thursday 19 January 2023 1:40 AM IST

കൊല്ലം: തുടർച്ചയായ രണ്ടാം ദിവസവും കൊല്ലത്ത് എൻ.ഐ.എ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ചാത്തിനാംകുളം സ്വദേശി നിസാമുദ്ദീന്റെ വീട്ടിലാണ് എൻ.ഐ.എ സംഘം പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തതായാണ് വിവരം. ഇന്നലെ പുലർച്ചെ മൂന്നോടെ ആരംഭിച്ച പരിശോധന രാവിലെ 6.30 വരെ നീണ്ടു. റെയ്ഡ് നടക്കുമ്പോൾ നിസാമുദ്ദീൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊച്ചി എൻ.ഐ.എ യൂണിറ്റാണ് പരിശോധന നടത്തിയത്. ലോക്കൽ പൊലീസിനെ വിവരം അറിയിക്കാതെയായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം കൊല്ലം ചവറയിലും കഴിഞ്ഞ മാസം 29ന് കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലും എൻ.ഐ.എ പരിശോധന നടത്തിയിരുന്നു.