മന്ത്രി മുഹമ്മദ് റിയാസിന് ഫൊക്കാന പുരസ്കാരം
Thursday 19 January 2023 4:13 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള ഫൊക്കാനയുടെ പുരസ്കാരത്തിന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്തു. മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരള കൺവെൻഷനിൽ മന്ത്രിക്ക് പുരസ്കാരം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി കലാ ഷാഹി എന്നിവർ അറിയിച്ചു.