ഭാഗവത മഹാസത്രം പ്രവർത്തന സമാരംഭം
Thursday 19 January 2023 12:20 AM IST
പത്തനംതിട്ട : തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ 2024 ഏപ്രിലിൽ നടക്കുന്ന നാൽപതാമത് അഖില ഭാരത മഹാസത്രത്തിന്റെ പ്രവർത്തന സമാരംഭം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിച്ച് നിർവഹിച്ചു. അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങിൽ വിവിധ നാരായണീയ സമിതികളുടെ ആഭിമുഖ്യത്തിൽ നാരായണീയ പാരായണം നടന്നു. ആർ.എസ്.എസ് ജില്ലാ സംഘചാലക് ഉപാസനനാരായൺ, ക്ഷേത്രമേൽശാന്തി ശ്രീധരൻ നമ്പൂതിരി, ഡോ.കെ.രാധാകൃഷ്ണൻ, പി.കെ.ബാബു, പ്രീതി ആർ.നായർ, അജിത് കെ.എൻ.രാജ്, പി.കെ.ഗോപിദാസ്, ഒ.കെ. ഭദ്രൻ, ഉണ്ണി പുറയാറ്റ്, ഡോ.പ്രശാന്ത്, സുരേഷ് കാവുംഭാഗം, പ്രമോദ് സി.ജെ എന്നിവർ പങ്കെടുത്തു.