എസ്.പി.സിയുടെ ഫാക്ടറി തമിഴ്നാട്ടിൽ തുറന്നു
Thursday 19 January 2023 1:14 AM IST
കൊച്ചി: കേരളത്തിലെ പ്രമുഖ ജൈവ വള കമ്പനിയായ എസ്.പി.സി യുടെ സമ്പൂർണ യന്ത്രവത്കൃത ഫാക്ടറിയുടെ ഉദ്ഘാടനം കോയമ്പത്തൂരിൽ ജൈവ കൃഷി വിദഗ്ദ്ധൻ കെ.വി ദയാൽ ഉദ്ഘാടനം ചെയ്തു. ജൈവകൃഷിയുടെ പ്രാധാന്യം ഉൾക്കൊണ്ട് രാസവളകടകൾ പോലും എസ്.പി.സിയുടെ ജൈവ വളങ്ങൾ വിറ്റുതുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ജൈവകൃഷിയിലൂടെ മാത്രമേ നിലനില്പുള്ളുവെന്ന് എസ്.പി.സി തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറിയുടെ സ്വിച്ച് ഓൺ കർമം എസ്.പി.സി ചെയർമാൻ എൻ. ആർ. ജയ്മോൻ നിർവഹിച്ചു. ഡയറക്ടർ സുമി ജയ്മോൻ, സാമ്പത്തിക ഉപദേഷ്ടാവ് നാസർ, സി.ഇ.ഒ. മിഥുൻ പി.പി , ജനറൽ മാനേജർ ജോസഫ് ലിജോ എന്നിവർ സംസാരിച്ചു. പ്രതിദിനം 14000 ചാക്ക് ഉത്പാദന ശേഷിയുള്ള ഫാക്ടറിയാണ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്.