മുത്തൂറ്റ് എൻജി​നി​യറിംഗ് കോളേജിൽ പഞ്ചദിന അദ്ധ്യാപക പരിശീലനം

Thursday 19 January 2023 1:34 PM IST
പഞ്ചദിന അദ്ധ്യാപക പരിശീലനം

വരിക്കോലി: മുത്തൂറ്റ് എൻജി​നി​യറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജി​നി​യറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയോട് സഹകരിച്ചു നടത്തുന്ന പഞ്ചദിന അദ്ധ്യാപക പരിശീലനം ആരംഭിച്ചു. പ്രായോഗികതയിലൂന്നിയ ഇലക്ട്രിക് മോട്ടോർ ഡ്രൈവുകളുടെ രൂപകല്ന എന്ന വിഷയത്തിലാണ് പരിശീലനം. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പരിശീലനം നയിക്കും. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു അബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കോയമ്പത്തൂർ അമൃത വിശ്വ വിദ്യാപീഠം അസി. പ്രൊഫസർ ഡോ. രശ്മി ആർ. ഉദ്ഘാടനം ചെയ്തു. അക്കാഡമിക് ഡീൻ ഡോ. ഷാജിമോൻ കെ. ജോൺ, ഇലക്ട്രിക്കൽ എൻജി​നി​യറിംഗ് വിഭാഗം മേധാവി ഡോ. അഞ്ജലി വർഗീസ് സി., കോ ഓർഡിനേറ്റർ ഡോ. ജാനി ദാസ് തുടങ്ങിയവർ സംസാരി​ച്ചു.