രസതന്ത്ര സമ്മേളനത്തിന്​ ​ ഫാറൂഖ് കോളേജിൽ തുടക്കം​ 

Thursday 19 January 2023 12:16 AM IST
science

​രാമനാട്ടുകര ​:​ അന്തർദേശീയ രസതന്ത്ര സമ്മേളനത്തിന് ഇന്ന് ഫാറൂഖ് കോളേജിൽ തുടക്കമാവും. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫസർ എസ്.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പത്മശ്രീ പ്രൊഫ. ടി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജലശുദ്ധീകരണം, ക്രിസ്റ്റലോഗ്രാഫി, ഇലക്ട്രോ കെമിസ്ട്രി, രാസ ത്വരകങ്ങൾ തുടങ്ങി ശാസ്ത്ര മേഖലകളിലെ നൂതന പ്രവണതകൾ സമ്മേളനം ചർച്ച ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വിവിധ കേന്ദ്ര സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അക്കാഡമിക് വിദഗ്ദ്ധർ പരിപാടിയിൽ പ്രബന്ധം അവതരിപ്പിക്കും. വ്യവസായ മേഖലയിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ പങ്കെടുക്കും. രണ്ടുദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര സമ്മേളനത്തിൽ ഗവേഷണ വിദ്യാർത്ഥികളുടെ പ്രബന്ധാവതരണ മത്സരവും നടക്കും.

Advertisement
Advertisement