ശമ്പള വർദ്ധനവിനായി സമരം നടത്തി
Thursday 19 January 2023 12:48 AM IST
ശബരിമല: സന്നിധാനം അരവണ, അപ്പം പ്ലാന്റുകളിൽ ജോലിചെയ്യുന്ന ജീവനക്കാർ ശമ്പള വർദ്ധനവിനായി സന്നിധാനത്ത് സമരം നടത്തി. 240 ജീവനക്കാരാണ് ഇവിടെ ജോലി നോക്കുന്നത്. സന്നിധാനത്തെ മറ്റെല്ലാ താൽക്കാലിക ജീവനക്കാർക്കും ശമ്പളം കൂട്ടി നൽകിയിട്ടും തങ്ങളെ പരിഗണിക്കാതിരുന്നതാണ് ഇവരെ ചൊടിപ്പിച്ചത്. തുടർന്ന് ജീവനക്കാരുടെ പ്രതിനിധികളുമായി എക്സിക്യൂട്ടീവ് ഓഫീസർ നടത്തിയ ചർച്ചയിൽ ദിവസ വേതനം 500രൂപ ആയിരുന്നത് 50 രൂപ കൂടി വർദ്ധിപ്പിച്ച് 550 ആക്കി. തുടർന്ന് ജീവനക്കാർ സമരം അവസാനിപ്പിച്ചു.