സ്ഥാപനാധിഷ്ഠിത പച്ചക്കറിത്തോട്ടം
Thursday 19 January 2023 12:51 AM IST
റാന്നി : കാർഷിക വികസന കർഷകക്ഷേമവകുപ്പിന്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി നാറാണംമൂഴി ബഡ്സ് സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നിറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബഡ്സ് സ്കൂൾ അദ്ധ്യാപകൻ രതീഷ് കെ.ആർ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ മുത്തുസ്വാമി പദ്ധതി വിശദീകരണം നടത്തി. മെമ്പർമാരായ റോസമ്മ വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന പ്രസന്നൻ, സാംജി ഇടമുറി, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു നാരായണൻ, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ എം.പി, കൃഷി ഓഫീസർ ബീന എന്നിവർ സംസാരിച്ചു.