വിര നശീകരണ ഗുളികയ്‌ക്കെതിരെ വ്യാജപ്രചാരണം

Thursday 19 January 2023 12:52 AM IST

തിരുവനന്തപുരം : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകി. പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. മന്ത്രി വീണാജോർജിന്റെ നിർദ്ദേശ പ്രകാരമാണ് പരാതി നൽകിയത്. വിരനശീകരണ ഗുളിക കുട്ടികളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി വീഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് നടപടി.