തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി പൂർത്തീകരിക്കണം
Thursday 19 January 2023 12:55 AM IST
പത്തനംതിട്ട : തദ്ദേശസ്ഥാപനങ്ങൾ പദ്ധതി പൂർത്തീകരണവും തുക വിനിയോഗിക്കുന്നതും വേഗമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു. ഹരിതകർമ സേനയ്ക്ക് വാഹനം വാങ്ങുന്നതിനായി താൽപര്യമുള്ള തദ്ദേശ സ്ഥാപനങ്ങൾ അപേക്ഷ സമർപ്പിക്കണം. 23 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ദേദഗതിക്ക് അംഗീകാരം നൽകി. പറക്കോട്, കോയിപ്രം, പന്തളം, റാന്നി, ഇലന്തൂർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളുടെയും കല്ലൂപ്പാറ, ചെറുകോൽ, ആറന്മുള, ഏറത്ത്, മല്ലപ്പുഴശേരി, പുറമറ്റം, തുമ്പമൺ, കോന്നി, ഏഴംകുളം, റാന്നി പെരിനാട്, കടമ്പനാട്, പന്തളം തെക്കേക്കര, ഓമല്ലൂർ, റാന്നി പഴവങ്ങാടി, നെടുമ്പ്രം, നാരാങ്ങാനം, തോട്ടപ്പുഴശേരി, നാറാണമ്മൂഴി ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം നൽകിയത്.