കാലാവസ്ഥാ മാറ്റം:  ദ്വിദിന ശിൽപശാലയ്ക്ക് തുടക്കം 

Thursday 19 January 2023 12:53 AM IST
കാലാവസ്ഥാ മാറ്റം

കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദേശീയ ദ്വിദിന ശില്പശാലയ്ക്ക് തുടക്കമായി. ജില്ലാഭരണ കൂടത്തിന് കീഴിലുള്ള എഡ്യൂമിഷൻ പദ്ധതിയുമായി സഹകരിച്ച് മർകസ് ഇംഗ്ലീഷ് മീഡിയം അഡൽ ടിങ്കറിംഗ് ലാബിൽ നടന്ന ശില്പശാല ഐ.എസ്.ആർ.ഒ. മുൻ ഡയറക്ടർ ഇ.കെ.കുട്ടി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ കുറിച്ച് ഐ.എസ്ആർ.ഒ ഡെപ്യൂട്ടി ഡയറക്ടർ കെ. ജയറാം മുഖ്യ പ്രഭാഷണം നടത്തി.

കുസാറ്റ് അസി. പ്രൊഫസർ ഡോ.അഭിലാഷ്, കാലിക്കറ്റ് സർവകലാശാല പ്രൊഫ. മുഹമ്മദ് ഷാഹിൻ തയ്യിൽ, സി പി.ചന്ദ്രശേഖരൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ വിഷയം അവതരിപ്പിച്ചു. കുന്ദമംഗലം ബി.പി.സി മനോജ് കുമാർ, ശ്രീഷിൽ .യു .കെ, സഹീർ അസ്ഹരി, ഡോ. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി സ്വാഗതവും വൈസ് പ്രിൻസിപ്പൽ മുഹമ്മദ് രിഫായി നന്ദിയും പറഞ്ഞു.