ക്യൂബൻ അംബാസഡർ ടെക്നോപാർക്ക് സന്ദർശിച്ചു

Thursday 19 January 2023 12:55 AM IST

തിരുവനന്തപുരം: ക്യൂബൻ അംബാസഡർ അലജാൻഡ്രോ സിമാൻകാസ് മരിൻ ടെക്‌നോപാർക്ക് സന്ദർശിച്ചു. ടെക്‌നോപാർക്ക് സി.ഇ.ഒ സഞ്ജീവ് നായരും കേരളാ ഐ.ടി പാർക്ക്സ് സി.എം.ഒ മഞ്ജിത്ത് ചെറിയാനും ചേർന്ന് സ്വീകരിച്ചു.ക്യൂബൻ ഡെപ്യൂട്ടി ഹെഡ് ഒഫ് മിഷൻ സെക്രട്ടറി പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഏബെൽ അബല്ലെ ഡെസ്‌പൈൻ,ഇന്ത്യൻ എക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ആസിഫ് ഇഖ്ബാൽ എന്നിവരുമുണ്ടായിരുന്നു.ഐ.ടി.മേഖല വളർത്തുന്നതിന്റെ സാദ്ധ്യതകൾ പഠിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം.