തൊഴിൽമേള 28ന്

Thursday 19 January 2023 12:57 AM IST

അടൂർ : വി.എച്ച്.എസ്.ഇ അടിസ്ഥാന യോഗ്യതയുള്ളവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും പത്തനംതിട്ട ജില്ലാഎംപ്ളോയ്മെന്റ് എക്സേഞ്ചുമായി ചേർന്ന് 28 ന് രാവിലെ 10 മുതൽ കൈപ്പട്ടൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തൊഴിൽമേള നടത്തും. ജില്ലയിൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയായവർക്കും ഡിപ്ളോമ, ബിരുദ ബിരുദാനന്തരധാരികൾക്കും അപേക്ഷിക്കാം.മേള അഡ്വ.കെ.യു.ജെനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഒാല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിക്കും. ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യം എല്ലാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും ഒരുക്കിയിട്ടുണ്ട്.