യംഗ് ഇന്നൊവേറ്റീവ് പദ്ധതിയിലേക്ക് ആശയങ്ങൾ ക്ഷണിച്ചു

Thursday 19 January 2023 12:57 AM IST

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡി.സ്‌.ക്) രൂപീകരിച്ച യംഗ് ഇന്നൊവേറ്റീവ് പ്രോഗ്രാമിലേക്ക് വിദ്യാർത്ഥികളിലും യുവാക്കളിലും നിന്ന് ആശയങ്ങൾ ക്ഷണിച്ചു. ആശയങ്ങളിൽ നിന്നും അവസരങ്ങളിലേക്ക് എന്ന മുദ്രവാക്യം ഉയർത്തി വിദ്യാർത്ഥികളിൽ നിന്ന് നൂതന ആശയങ്ങൾ കണ്ടെത്തി നാടിന്റെ സർവ മേഖലയിലും വികസനം ഉറപ്പാക്കുന്നതാണ് പദ്ധതി.

ആശയങ്ങൾ അവതരിപ്പിക്കുവാനും,നിർദ്ദേശകരെ തിരഞ്ഞെടുക്കാനുമൊക്കെ വൈ.ഐ.പി പ്ലാറ്റ്‌ഫോമിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രോജെക്ടിന് ജില്ലാതലത്തിൽ 25000രൂപയും സംസ്ഥാന തലത്തിൽ 50000രൂപയുമാണ് സമ്മാനമായി നൽകും.പ്രോജക്ടിനുള്ള ഫണ്ടിംഗ് ഇതിനു പുറമെയാണ്. കെ.ഡി.സ്‌.ക്കും പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമായി ചേർന്ന് വൈ.ഐ.പി ശാസ്ത്രപഥം എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമിലേക്ക് വിദ്യാർത്ഥികൾക്ക് ഐഡിയകൾ സമർപ്പിക്കാം. വിവരങ്ങൾക്ക്:https://yip.kerala.gov.in/.

Advertisement
Advertisement