സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്റ്റ് നാളെ മുതൽ

Thursday 19 January 2023 12:59 AM IST

തിരുവനന്തപുരം: ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്റ്റ് (വർണച്ചിറകുകൾ 2022-23) 20,21,22 തീയതികളിൽ തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ സംഘടിപ്പിക്കും. 20ന് രാവിലെ 9ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. അഞ്ച് വേദികളിൽ മൂന്ന് ദിവസങ്ങളിലായി വിവിധ കലാമത്സരങ്ങൾ അരങ്ങേറും. സംസ്ഥാനത്തെ 16 ഗവ.ചിൽഡ്രൻസ് ഹോമുകളിലെ കുട്ടിളെയും തിരുവനന്തപുരം ജില്ലയിലെ എൻ.ജി.ഒ. ഹോമുകളിലെ കുട്ടികളെയും പങ്കെടുപ്പിച്ചാണ് ഫെസ്റ്റ് നടത്തുന്നത്.