കുഷ്ഠരോഗ നിർമാർജനം അഞ്ചാംഘട്ടം
Thursday 19 January 2023 12:59 AM IST
കൊച്ചി: കുഷ്ഠരോഗ നിർമാർജന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദർശന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് ജില്ലയിൽ തുടക്കം. ജനുവരി 31വരെ രണ്ടാഴ്ചക്കാലമാണ് അശ്വമേധം. ഉദ്ഘാടനം കെ.ബാബു എം.എൽ.എ മരടിൽ നിർവഹിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. ചിട്ടയായ ഭവന സന്ദർശനവും ഗൃഹപരിശോധനയിലൂടെ കണ്ടെത്തിയ രോഗികൾക്ക് തുടർചികിത്സയും ഉറപ്പുവരുത്തും. 2021 ൽ നടന്ന നാലാം ഘട്ട കാമ്പയനിൽ ജില്ലയിൽ നാല് കേസുകൾ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.