നുവാൽസിൽ ബിരുദദാന സമ്മേളനം
Thursday 19 January 2023 12:06 AM IST
കൊച്ചി: നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (നുവാൽസ് ) ബിരുദദാന സമ്മേളനം ശനിയാഴ്ച രാവിലെ 10.30ന് കളമശേരിയിലെ യൂണിവേഴ്‌സിറ്റി കാമ്പസിൽ നടക്കും. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനർജി ബിരുദദാന പ്രസംഗം നടത്തും. മികച്ച വിദ്യാർത്ഥികൾക്കുള്ള മെഡലുകളും അവർ വിതരണം ചെയ്യും. നുവാൽസ് ചാൻസലറും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് എസ്. മണികുമാർ ബിരുദദാനം നിർവഹിക്കും. പ്രോ ചാൻസലർ കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി റിപ്പോർട്ട് അവതരിപ്പിക്കും.