ശബരിമല സ്‌പെഷ്യൽ സർവീസ് 20 വരെ

Thursday 19 January 2023 12:09 AM IST

ശബരിമല : സന്നിധാനത്ത് നട അടയ്ക്കുന്ന ജനുവരി 20ന് രാവിലെ പത്തുമണി വരെ പമ്പയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാകും. തിരുവനന്തപുരം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാവുക. 20 മുതൽ ഷെഡ്യൂൾ സർവീസുകളും നടത്തും.
ഷെഡ്യൂൾ സർവീസുകളുടെ സമയം, സ്ഥലം: രാവിലെ 7 മണി, 7.30 - തിരുവനന്തപുരം, ഒമ്പത് മണി - എരുമേലി, ഉച്ചയ്ക്ക് 2.30 - തിരുവനന്തപുരം, വൈകിട്ട് 5.30 - എരുമേലി, വൈകിട്ട് 6.45 - പത്തനംതിട്ട.

Advertisement
Advertisement