കുസാറ്റ് യുണൈറ്റഡ് നേഷൻസ്

Thursday 19 January 2023 12:14 AM IST

കളമശേരി: കുസാറ്റ് യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ മോഡൽ യുണൈറ്റഡ് നേഷൻസ് 20, 21, 22 തീയതികളിൽ തൃക്കാക്കര കാമ്പസിൽ നടക്കും. വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ ഉദ്ഘാടനം ചെയ്യും. പ്രോ. വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 350 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഓരോ വിദ്യാർത്ഥിയും ഓരോ രാജ്യത്തെ പ്രതിനിധീകരിച്ച് ചരിത്രവും രാഷ്ട്രീയ കാഴ്ചപ്പാടുകളും അനുസരിച്ച് നയതന്ത്രം, യു.എൻ പ്രവർത്തന രീതികൾ എന്നിവയിൽ ചർച്ചകൾ നടത്തി പ്രമേയങ്ങൾ പാസാക്കും. വിവിധ കമ്മിറ്റികൾക്കുള്ളിലെ ചർച്ചകളും പ്രമേയങ്ങളും ഇന്റർർനാഷണൽ പ്രസ് ഡെലിഗേഷൻ കമ്മിറ്റി ക്രോഡീകരിക്കും.

Advertisement
Advertisement