അറസ്റ്റുചെയ്തു

Thursday 19 January 2023 12:14 AM IST

ഇലവുംതിട്ട : കാറിന്റെ പിന്നിൽ സ്കൂട്ടർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഹെൽമെറ്റ്‌ കൊണ്ട് കാർ യാത്രികന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. ഇലവുംതിട്ട സജിഭവനം വീട്ടിൽ സജി (56) ആണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. ഈമാസം 13 ന് ഉച്ചയ്ക്ക് 12 ന് രാമഞ്ചിറയിലാണ് സംഭവം. മെഴുവേലി രാമഞ്ചിറ പുതുമംഗലത്ത് നാണുവിന്റെ മകൻ കമലാസന(78)നാണ് ഹെൽമെറ്റ്‌ കൊണ്ട് തലയ്ക്ക് അടിയേറ്റത്.

പ്രതിക്കും സംഭവത്തിൽ പരിക്ക് പറ്റിയെന്നു പറഞ്ഞതിനെതുടർന്ന് മൊഴിയെടുത്ത് ദേഹോപദ്രവത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.