സംഘാടക സമിതി രൂപീകരണം

Thursday 19 January 2023 12:16 AM IST

കൊച്ചി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണയോഗം കലൂർ പപ്പൻ ചേട്ടൻ ഹാളിൽ എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ അദ്ധ്യക്ഷനായിരുന്നു. 501 ജനറൽ അംഗങ്ങളും 101 എക്‌സിക്യുട്ടീവ് അംഗങ്ങളുമായാണ് സ്വാഗതസംഘ സമിതി രൂപീകരിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എം.എൽ.എമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ജെ. മാക്‌സി, പി.വി. ശ്രീനിജിൻ, ആന്റണി ജോൺ എന്നിവരെ രക്ഷാധികാരികളായും കൊച്ചി മേയർ അഡ്വ. എം അനിൽകുമാറിനെ സ്വാഗതസംഘം ചെയർമാനായും തെരഞ്ഞെടുത്തു.

Advertisement
Advertisement