ഭക്ഷ്യവിഷബാധ: മജ്ലിസ് ഹോട്ടൽ ചീഫ് കുക്ക് റിമാൻഡിൽ

Wednesday 18 January 2023 11:17 PM IST

പറവൂർ: ഏഴുപതിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്ന് കഴിഞ്ഞദിവസം ആരോഗ്യവിഭാഗം അടച്ചുപൂട്ടിയ വടക്കൻപറവൂരിലെ അറേബ്യൻ മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരൻ കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാറിനെ (50) റിമാൻഡ് ചെയ്തു. കേസെടുത്തെങ്കിലും ഒളിവിലുള്ള ഉടമയും ലൈസൻസിയുമായ സിയാ മുഹമ്മദ് ഉൾഹഖിന്റെ പേര് പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടില്ല.

മജ്ലിസ് ഹോട്ടലിൽനിന്ന് കുഴിമന്തി, അൽഫാം ഷവായ് എന്നിവ കഴിച്ചവർക്കാണ് വിഷബാധ ഉണ്ടായത്. ആറുപേർ ഇപ്പോഴും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മൂന്നുപേർ ചികിത്സതേടി.