ഡോ. ശാന്ത ജോസഫിന്റെ സംസ്കാരം ഇന്ന്

Thursday 19 January 2023 1:16 AM IST

തൊടുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച കേരള കോൺഗ്രസ് ചെയർമാനും മുൻമന്ത്രിയുമായ പി.ജെ. ജോസഫ് എം.എൽ.എയുടെ ഭാര്യ ആരോഗ്യ വകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ ഡോ. ശാന്താ ജോസഫിന്റെ സംസ്കാരം ഇന്ന് നടക്കും. സംസ്‌കാര ശുശ്രൂഷ രാവിലെ 11.30ന് വീട്ടിൽ ആരംഭിക്കും. ശുശ്രൂഷകൾക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി കാർമ്മികത്വം വഹിക്കും. 12.30ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കാരം നടക്കും. ബുധനാഴ്ച വൈകിട്ട് നാല് മുതൽ പുറപ്പുഴ പാലത്തിനാൽ വീട്ടിൽമൃതദേഹ പൊതുദർശനത്തിന് വച്ചു. മന്ത്രിമാരായ കെ. രാജൻ, എ. കെ. ശശീന്ദ്രൻ,​ എം.പിമാർ,​ എം.എൽ.എമാർ എന്നിവരടക്കം രാഷ്ട്രീയ,​ സാമൂഹിക,​ സാംസ്കാരിക രംഗങ്ങളിലെ ആയിരങ്ങളാണ് അന്ത്യാഞ്ജലിയർപ്പിച്ചത്.