ഭക്ഷ്യവിഷബാധ: ഹൈക്കോടതി റിപ്പോർട്ടു തേടി

Wednesday 18 January 2023 11:18 PM IST

കൊച്ചി: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഭക്ഷ്യവിഷബാധകളുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പു സെക്രട്ടറിയാണ് റിപ്പോർട്ടു നൽകേണ്ടത്. അടുത്തിടെയുണ്ടായ വിഷബാധകൾ, കാരണക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. കാസർകോട് ചെറുവത്തൂരിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഷവർമ്മ കഴിച്ച് ദേവനന്ദയെന്ന കുട്ടി മരിച്ച സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണിത്. ഹർജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Advertisement
Advertisement