നാരായണ ഗുരുകുലം ശതാബ്ദി: ജി​ല്ലയി​ലെ ആഘോഷങ്ങൾക്ക് 22ന് തുടക്കം 

Thursday 19 January 2023 12:18 AM IST

കൊച്ചി: നാരായണ ഗുരുകുലം ശതാബ്ദിയോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷപരിപാടികളുടെ ജി​ല്ലയി​ലെ ഉദ്ഘാടനം 22 ന് രാവിലെ 9.30ന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ വർക്കല നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ ഉദ്ഘാടനം ചെയ്യും. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ.എം.വി. നടേശൻ അദ്ധ്യക്ഷനാകും.

തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിലെ മുൻ പ്രൊഫസർ ഡോ.പി.കെ.സാബു മുഖ്യ പ്രഭാഷണം നടത്തും. സ്വാമി പ്രബോധ തീർത്ഥ (ആലുവ അദ്വൈതാശ്രമം ) അനുഗ്രഹ പ്രഭാഷണം നടത്തും. ജെറാൾഡിൻ ദീപൻ മുഖ്യാതിഥിയാകും. ഗുരുകുല ശതാബ്ദി ആഘോഷങ്ങളുടെ ജനറൽ കൺവീനർ എം.എസ്. സുരേഷ്, എറണാകുളം ജില്ലാ അദ്ധ്യക്ഷൻ പി.ആർ. ശ്രീകുമാർ, കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ടി.കെ. ബാബു, കോട്ടയം ജില്ലാ കൺവീനർ സുജൻ മേലുകാവ്, ജില്ലാ കൺവീനർ സി.എസ്. പ്രതീഷ്, ഗുരുധർമ്മ പ്രചരണസഭ ജില്ലാ സെക്രട്ടറി എം.ബി. രാജൻ എന്നിവർ സംസാരിക്കും.

ശ്രീനാരായണഗുരുവിന്റെ ദർശനപാരമ്പര്യം പിന്തുടരാനും ഗുരുദർശനങ്ങളിലെ ശാസ്ത്രീയത ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുമായി ഗുരുവിന്റെ പ്രധാന ശിഷ്യനും ഡോ.പല്പുവിന്റെ മകനുമായിരുന്ന നടരാജ ഗുരു സ്ഥാപിച്ചതാണ് ഗുരുകുല പ്രസ്ഥാനം . 1923ൽ ഊട്ടിയിലാണ് ആദ്യ ഗുരുകുലം ആരംഭിച്ചത്.