ശബരി​മലയി​ൽ പണമെണ്ണാൻ ആധുനിക സംവിധാനമില്ല

Thursday 19 January 2023 12:18 AM IST

ശബരി​മല: ആദ്യഘട്ടത്തിൽ പണം എണ്ണിമാറ്റുന്നതിന് ജീവനക്കാരെ ആവശ്യത്തിന് നിയോഗിക്കാത്തതി​നെത്തുടർന്നാണ് പണം കുമിഞ്ഞുകൂടിയത്. ഭണ്ഡാരത്തിൽ മൂന്ന് ഇടങ്ങളിലായി കുന്നുപോലെയാണ് നാണയങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. മുമ്പ് അരിപ്പ ഉപയോഗിച്ച് നാണയങ്ങൾ തരം തിരിച്ചാണ് എണ്ണിയിരുന്നത്. എന്നാൽ, പല മൂല്യമുളള നാണയങ്ങളുടെയും വലിപ്പം ഒരുപോലെ ആയതിനാൽ അരിപ്പ ഉപയോഗിക്കാൻ കഴിയുന്നില്ല. ആദ്യഘട്ടത്തിൽ യന്ത്രം ഉപയോഗിക്കാതെ നോട്ടുകൾ വേർതിരിച്ച് എണ്ണുകയായിരുന്നു. ഇത്രയധികം വരുമാനം ലഭിച്ചിട്ടും ദേവസ്വം ബോർഡിന് നോട്ടുകളും ചില്ലറയും വേർതിരിച്ച് എണ്ണുന്നതിനുള്ള ആധുനിക യന്ത്രസംവിധാനങ്ങളില്ല. ധനലക്ഷ്മി ബാങ്ക് എത്തിച്ച യന്ത്രങ്ങളിലാണ് നോട്ടുകൾ എണ്ണുന്നത്.

സന്നിധാനത്തെ ഭണ്ഡാര ഡ്യൂട്ടിക്ക് ജീവനക്കാരിൽ മിക്കവർക്കും താത്പര്യമില്ല. സുരക്ഷയുടെ പേരിൽ വിജിലൻസ് ഉദ്യോഗസ്ഥർ തങ്ങളെ പീഡിപ്പിക്കുന്നെന്നാണ് ഇവർ പറയുന്നത്. ഇതിന് പരിഹാരമായി തിരുപ്പതി മോഡൽ വേണമെന്നാണ്

അവരുടെ ആവശ്യം. ദർശനത്തിനെത്തുന്ന ഭക്തരെ ഉപയോഗിച്ച് തിരുപ്പതിയിൽ പണം എണ്ണിക്കും. പകരമായി ഇവർക്ക് സ്‌പെഷ്യൽ ദർശനവും പ്രസാദവും നൽകും.