ശബരിമല ഭണ്ഡാരം നിറഞ്ഞുകവിഞ്ഞു, മലപോലെ നാണയ കൂമ്പാരം

Thursday 19 January 2023 4:30 AM IST

ഭണ്ഡാരം നിറഞ്ഞതോടെ വഞ്ചികൾ പൊട്ടിച്ച് വാവർ നടയ്ക്കു സമീപം ഇരുന്ന് എണ്ണുന്ന ജീവനക്കാർ

 നാണയമെണ്ണൽ പുറത്തേക്ക് മാറ്റി  പമ്പയിലെയും നിലയ്ക്കലെയും കാണിക്കവഞ്ചികൾ തുറന്നില്ല

ശബരിമല: നാണയമെണ്ണുന്ന ഭണ്ഡാരപ്പുരകളിൽ നാണയം നിറഞ്ഞതോടെ നാണയമെണ്ണൽ പുറത്തേക്ക് മാറ്റി. വടക്കേനടയിലെ അതീവ സുരക്ഷയുള്ള വലിയ ഹാളാണ് ഭണ്ഡാരപ്പുര. മലപോലെയാണ് ഇവിടെ നാണയങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ജീവനക്കാർക്ക് ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ

ഇന്നലെ താഴെതിരുമുറ്റത്തുളള വഞ്ചികളിലെ നാണയങ്ങൾ പൊട്ടിച്ച് അവിടെവച്ചുതന്നെ എണ്ണി. വാവർ നടയ്ക്കുമുന്നിൽ കയറുകൊണ്ടു വേർതിരിച്ച ഭാഗത്ത് ടാർപോളിൻ ഷീറ്റ് വിരിച്ച് അതിൽ നാണയങ്ങളിട്ടാണ് എണ്ണുന്നത്. നാളെ നട അടച്ചാലും നാണയങ്ങൾ എണ്ണിത്തീരാൻ ദിവസങ്ങളെടുക്കുമെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം മുതൽ ഭണ്ഡാരത്തിനു പുറമെ അന്നദാന മണ്ഡപത്തിലും നാണയമെണ്ണൽ ആരംഭിച്ചിരുന്നു.

പമ്പയിലെയും നിലയ്ക്കലെയും കാണിക്കവഞ്ചികൾ പൊട്ടിക്കാനുണ്ട്. ഏകദേശം ഏഴുകോടിയിലധികം നാണയങ്ങൾ എണ്ണാനുണ്ടെന്നാണ് അനുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമാണ് ഇത്തവണ ലഭിച്ചത്. 318 കോടിയുടെ വരുമാനം ലഭിച്ചതായാണ് ദേവസ്വം ബോർഡിന്റെ കണക്ക്. പണം മുഴുവനായി എണ്ണിത്തീരുമ്പോൾ 330 കോടിയെങ്കിലും ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.

ശ​ബ​രി​മ​ല​ ​കാ​ണി​ക്ക​ ​എ​ണ്ണ​ൽ: ഹൈ​ക്കോ​ട​തി​ ​റി​പ്പോ​ർ​ട്ട് ​തേ​ടി

കൊ​ച്ചി​:​ ​മ​ണ്ഡ​ല​ ​മ​ക​ര​ ​വി​ള​ക്കു​ ​കാ​ല​ത്ത് ​ല​ഭി​ച്ച​ ​കാ​ണി​ക്ക​ ​എ​ണ്ണു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ശ​ബ​രി​മ​ല​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​റോ​ടും​ ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​വി​ഭാ​ഗ​ത്തോ​ടും​ ​ഹൈ​ക്കോ​ട​തി​ ​റി​പ്പോ​ർ​ട്ടു​ ​തേ​ടി.​ ​കാ​ണി​ക്ക​ ​എ​ണ്ണു​ന്ന​തി​ൽ​ ​വീ​ഴ്‌​ച​യു​ണ്ടോ​യെ​ന്ന് ​അ​റി​യി​ക്കാ​നാ​ണ് ​ജ​സ്റ്റി​സ് ​അ​നി​ൽ.​ ​കെ.​ ​ന​രേ​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​പി.​ജി.​ ​അ​ജി​ത് ​കു​മാ​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​വി​ജി​ല​ൻ​സ് ​വി​ഭാ​ഗ​ത്തി​നു​ ​ന​ൽ​കി​യ​ ​നി​ർ​ദ്ദേ​ശം.​ ​നോ​ട്ടു​ക​ളും​ ​നാ​ണ​യ​ങ്ങ​ളും​ ​എ​ണ്ണു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​ല​വി​ലെ​ ​സ്ഥി​തി​യാ​ണ് ​സ്‌​പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ക്കേ​ണ്ട​ത്. കാ​ണി​ക്ക​യാ​യി​ ​ല​ഭി​ച്ച​ ​നോ​ട്ടു​ക​ൾ​ ​യ​ഥാ​സ​മ​യം​ ​എ​ണ്ണി​ ​മാ​റ്റാ​ത്ത​തി​നാ​ൽ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​നോ​ട്ടു​ക​ൾ​ ​ന​ശി​ച്ച​ ​വാ​ർ​ത്ത​ ​ജ​നു​വ​രി​ 17​ ​നു​ ​കേ​ര​ള​കൗ​മു​ദി​യാ​ണ് ​പു​റ​ത്തു​ ​കൊ​ണ്ടു​വ​ന്ന​ത്. ഇ​രു​മു​ടി​ക്കെ​ട്ട് ​ഒ​രു​ക്കു​മ്പോ​ൾ​ ​വെ​റ്റി​ല​യ്ക്കും​ ​അ​ട​യ്ക്ക​യ്ക്കു​മൊ​പ്പം​ ​നോ​ട്ടോ​ ​നാ​ണ​യ​മോ​ ​ര​ണ്ടും​ ​ചേ​ർ​ത്തോ​ ​ഒ​രു​ ​തു​ണി​യി​ൽ​ ​കെ​ട്ടി​യാ​ണ് ​കാ​ണി​ക്ക​പ്പ​ണം​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​ഇ​തു​ ​സോ​പാ​ന​ത്തും​ ​സ​ന്നി​ധാ​ന​ത്തു​മു​ള്ള​ ​വി​വി​ധ​ ​ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ​ ​നി​ക്ഷേ​പി​ക്കു​ക​യാ​ണ് ​പ​തി​വ്.​ ​ഇ​വ​ ​കെ​ട്ടു​ക​ള​ഴി​ച്ച് ​യ​ഥാ​സ​മ​യം​ ​എ​ണ്ണി​ ​തി​ട്ട​പ്പെ​ടു​ത്തി​ ​മാ​റ്റാ​ത്ത​തി​നാ​ൽ​ ​നോ​ട്ടു​ക​ൾ​ക്ക് ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചു​ ​ന​ഷ്ട​മു​ണ്ടാ​യെ​ന്ന് ​റി​പ്പോ​ർ​ട്ടി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ൽ.​ ​കാ​ണി​ക്ക​പ്പ​ണ​വും​ ​ഭ​ക്ത​ർ​ ​ക​വ​റു​ക​ളി​ലാ​ക്കി​ ​സ​മ​ർ​പ്പി​ച്ച​ ​നോ​ട്ടു​ക​ളും​ ​പു​റ​ത്തെ​ടു​ത്ത് ​എ​ണ്ണി​ ​മാ​റ്റാ​ത്ത​തി​നാ​ൽ​ ​അ​വ​ ​ന​ശി​ച്ചെ​ന്ന​ ​വാ​ർ​ത്ത​ ​ഹൈ​ക്കോ​ട​തി​യും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ ​വി​ശ​ദീ​ക​ര​ണ​ത്തി​ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​സ​മ​യം​ ​തേ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ​ഹ​ർ​ജി​ ​ഇ​ന്നു​ ​(​വ്യാ​ഴം​)​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി. ഇ​ത്ത​വ​ണ​ ​വ​ൻ​തോ​തി​ൽ​ ​കാ​ണി​ക്ക​ ​ല​ഭി​ച്ച​താ​യി​ ​ശ​ബ​രി​മ​ല​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​നേ​ര​ത്തെ​ ​റി​പ്പോ​ർ​ട്ടു​ ​ന​ൽ​കി​യി​രു​ന്നു.​ ​ശ​ബ​രി​മ​ല​ ​ന​ട​ ​ജ​നു​വ​രി​ 20​ ​ന് ​അ​ട​യ്ക്കും.​ ​അ​പ്പോ​ഴും​ ​കാ​ണി​ക്ക​ ​എ​ണ്ണി​ത്തീ​രി​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്ന​ത്.​ ​സ്ഥ​ല​പ​രി​മി​തി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​ന്ന​ദാ​ന​ ​മ​ണ്ഡ​പ​ത്തി​ലും​ ​നാ​ണ​യ​ങ്ങ​ൾ​ ​എ​ണ്ണു​ന്നു​ണ്ട്.