ഡിവൈ.എസ്.പി ഗുണ്ടകളുടെ വിരുന്നിൽ

Wednesday 18 January 2023 11:32 PM IST

തിരുവനന്തപുരം: ഗുണ്ടകളെക്കുറിച്ച് രഹസ്യാന്വേഷണം നടത്തേണ്ട ഡിവൈ.എസ്.പി ഗുണ്ടകളുടെ വിരുന്നിൽ പങ്കെടുത്തതായി ഇന്റലിജൻസ് കണ്ടെത്തി. തിരുവനന്തപുരത്ത് സ്പെഷ്യൽ ബ്രാഞ്ചിലെ മുൻ ഡിവൈ.എസ്.പിയാണ് ഗുണ്ടകളുടെ സത്കാരത്തിൽ പങ്കെടുത്തത്. ഈ ഉദ്യോഗസ്ഥനെതിരേ വിശദമായ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. ഈ ഉദ്യോഗസ്ഥനു ശേഷം സ്പെഷ്യൽ ബ്രാഞ്ചിലെത്തിയ ഡിവൈ.എസ്.പിക്കും ഗുണ്ടാബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം നഗരത്തിനു പുറത്തുള്ള ഗുണ്ടകളുമായാണ് ഇവർ അടുപ്പം പുലർത്തിയത്. തലസ്ഥാനത്തെ മറ്റൊരു ഡിവൈ.എസ്.പി മകളുടെ ജന്മദിനാഘോഷത്തിന് ഗുണ്ടകളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയതായും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisement
Advertisement