കരുനാഗപ്പള്ളിയിൽ കോർട്ട് കോംപ്ലക്സ് ഉദ്ഘാടനം
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച കോർട്ട് കോംപ്ലക്സിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് എ.മുഹമ്മദ് മുസ്താഖ് ഓൺലൈനിലൂടെ നിർവഹിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജ് എം.ബി.സ്നേഹലത അദ്ധ്യക്ഷയായി. എ.എം.ആരിഫ് എം.പി, സി.ആർ.മഹേഷ് എം.എൽ.എ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സ്പെഷ്യൽ ജഡ്ജ് വി.ഉദയകുമാർ, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എഫ്.മിനിമോൾ, നഗരസഭാ കൗൺസിലർ റെജി ഫോട്ടോപാർക്ക്, അഡ്വ. ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് പി.എസ്.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.അഭയകുമാർ സ്വാഗതവും സെക്രട്ടറി അഡ്വ. ബി.ബിനു നന്ദിയും പറഞ്ഞു. ഫാസ്റ്റ്ട്രാക്ക് കോടതി, സബ് - കോടതി, മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്.