ജോയിന്റ് രജിസ്ട്രാർ ഓഫീസ് പടിക്കൽ മാർച്ചും ധർണയും

Thursday 19 January 2023 12:29 AM IST
സഹകരണ മേഖലയിലെ ജീവനക്കാരുടെ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസ് പടിക്കൽ നടത്തിയ മാർച്ചും ധർണയും എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : സഹകരണ മേഖലയിലെ ജീവനക്കാരുടെ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തി.എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ഡി.എ കുടിശ്ശിക, മെഡിസെപ്പ് പദ്ധതി, പെൻഷൻ, ഇൻസെന്റീവ് പുന:സ്ഥാപിക്കുക, പെൻഷൻ പ്രായം 60 ആക്കി ഏകീകരിക്കുക , ക്ഷീര സംഘം ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇരട്ടത്താപ്പ് നയമാണ് ഈ മേഖലയെ തകർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കോൺഗ്രസ് നേതാക്കളായ തൊടിയൂർ രാമചന്ദ്രൻ, കെ.ജി. രവി, ആർ.രാജശേഖരൻ,എ.ആർ. മോഹൻ ബാബു, ചന്ദ്രൻപിള്ള, എസ്.കെ. ശ്രീരംഗൻ, കല്ലുവിള വിജയൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു. ജില്ലാ പ്രസിഡന്റ് പുതുക്കാട്ട് ശ്രീകുമാർ അദ്ധ്യക്ഷനായി. പ്രവർത്തകർ ആനന്ദവല്ലീശ്വരത്തു നിന്ന് ആരംഭിച്ച മാർച്ച് സമരപന്തലിൽ എത്തിച്ചേർന്നപ്പോൾ ജില്ലാ സെക്രട്ടറി വി.ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ എം.എം .സാദിക്ക് നന്ദി പറഞ്ഞു.