ഇ. ബാലാനന്ദൻ പുരസ്‌കാരം ഡോ.പുനലൂർ സോമരാജന്
Thursday 19 January 2023 12:56 AM IST
കൊല്ലം: മുൻ സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പറുമായിരുന്ന ഇ.ബാലാനന്ദന്റെ ഓർമ്മയ്ക്കായി ഇ.ബാലാനന്ദൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം പത്തനാപുരം ഗാന്ധി ഭവന്റെ അമരക്കാരൻ ഡോ. പുനലൂർ സോമരാജന് നൽകുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ആർ.ഷാജി ശർമ്മയും സെക്രട്ടറി ജി.സുന്ദരേശനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുതാണ് പുരസ്കാരം. പത്തനാപുരം ഗാന്ധിഭന്റെ സ്ഥാപകനായ ഡോ.പുനലൂർ സോമരാജന്റെ സാമൂഹ്യ പ്രതിബദ്ധതയും സംഘാടന മികവുമാണ് അവാർഡിന് അർഹനാക്കിയതെന്ന് ജൂറി വിലയിരുത്തി. ഫെബ്രുവരിയിൽ നടക്കുന്ന ചടങ്ങിൽ എം.എ.ബേബി അവാർഡ് സമ്മാനിക്കും. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ വി.രാജ് കുമാർ ,അജയൻ, ജാജി സുനിൽ, ഫ്രാൻസിസ് ദാവീദ്, എൽ.വി.ജോൺസൻ, വി.കിഷോർ എന്നിവരും പങ്കെടുത്തു.