ആർ.എസ്.പി സമര പ്രചാരണ ജാഥ

Thursday 19 January 2023 1:01 AM IST

കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ജില്ലയിൽ നാളെ മുതൽ ആർ.എസ്.പി സമര പ്രചാരണ ജാഥകൾ സംഘടിപ്പിക്കും.

ടി.കെ.ദിവാകരന്റ 47ാമത് ചരമദിനമായ ഇന്ന് വൈകിട്ട് ടി.കെ സ്മാരകത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുക്കും.

20 മുതൽ 29ന് ബേബി ജോൺ ചരമ വാർഷിക ദിനം വരെ ജില്ലയിൽ കാൽനട ജാഥകളും വാഹന ജാഥകളും നടത്തും. 29ന് വൈകിട്ട് ബേബി ജോൺ സ്മാരകത്തിൽ ചേരുന്ന അനുസ്മരണ യോഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.

ചവറയിൽ ഷിബു ബേബിജോൺ, പുനലൂരിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഇരവിപുരത്ത് എ.എ.അസീസ്, കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ എം.പി, കരുനാഗപ്പള്ളിയിൽ എം.എസ്.ഷൗക്കത്ത്, ചാത്തന്നൂരിൽ ജി.രാജേന്ദ്രപ്രസാദ്, കൊട്ടാരക്കരയിൽ കെ.എസ്.വേണുഗോപാൽ, കുന്നത്തൂരിൽ പാങ്ങോട് സുരേഷ് കുണ്ടറയിൽ ടി.സി.വിജയൻ, ചടയമംഗലത്ത് കെ.എസ്.വേണുഗോപാൽ, പത്തനാപുരത്ത് എം.നാസർ ഖാൻ എന്നിവർ ഉദ്ഘാടനം നിർവഹിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അറിയിച്ചു.