ഡോ.എലിസബത്ത് മാത്യൂസ് ബർണാർഡ് ലോൺ സ്‌കോളർ
Thursday 19 January 2023 2:25 AM IST
പെരിയ: യു.എസ്.എയിലെ ഹാർവാർഡ് ടിഎച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നേതൃത്വം നൽകുന്ന ബർണാർഡ് ലോൺ സ്‌കോളേഴ്‌സ് പ്രോഗ്രാമിൽ ലോൺ സ്‌കോളറായി കേരള കേന്ദ്ര സർവ്വകലാശാല അധ്യാപികയെ തിരഞ്ഞെടുത്തു. പബ്ലിക് ഹെൽത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.എലിസബത്ത് മാത്യൂസിനാണ് ഈ നേട്ടം.വികസ്വര രാജ്യങ്ങളിൽ കാർഡിയോവാസ്‌കുലാർ രോഗ പ്രതിരോധം ശക്തമാക്കുന്നതിനുള്ള വിദഗ്ദ്ധരെ അന്താരാഷ്ട്രതലത്തിൽ സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.