തോമസിന്റെ കുടുംബത്തിന് 50 ലക്ഷം അനുവദിക്കണം: ചെന്നിത്തല
Thursday 19 January 2023 3:10 AM IST
തിരുവനന്തപുരം: വയനാട് പുതുശ്ശേരിയിൽ കടുവാ ആക്രമണത്തിൽ മരിച്ച ആലക്കൽ പള്ളിപ്പുറത്ത് തോമസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.തോമസിന്റെ കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്നും കുടുംബത്തിന്റെ വായ്പാകുടിശികകളെല്ലാം സർക്കാർ ഏറ്റെടുക്കണമെന്നും കത്തിൽ പറയുന്നു. വന്യജീവികളുടെ ആക്രമണം രൂക്ഷമായ ഈ മേഖലയിൽ വന്യമൃഗശല്യം തടയുന്നതിനോ,ശാസ്ത്രീയമായ മുൻകരുതൽ സ്വീകരിക്കുന്നതിനോ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ ജനങ്ങൾക്ക് അമർഷമുണ്ട്. ജനങ്ങളുടെ മാനസിക സമ്മർദ്ധവും ആകുലതയും പരിഹരിക്കുന്നതിനായി പ്രത്യേക കൗൺസിലിംഗ് നൽകണമെന്നും മാനന്തവാടി മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.