സമൃദ്ധി വി. ഷെട്ടി മിസ് ക്യൂൻ ഇന്ത്യ
Friday 20 January 2023 12:11 AM IST
കൊച്ചി: മിസ് ക്യൂൻ ഒഫ് ഇന്ത്യ 2023 കിരീടം കർണാടകയുടെ സമൃദ്ധി വി. ഷെട്ടി സ്വന്തമാക്കി. രാജസ്ഥാന്റെ ദേബസ്മിത ഫസ്റ്റ് റണ്ണറപ്പും മ്യൂറൽ വിഗാസ് സെക്കന്റ് റണ്ണറപ്പുമായി. വിജയിയെ മുൻ മിസ് ക്യൂൻ അങ്കിത കാരാട്ട് സുവർണകിരീടം അണിയിച്ചു. ഫസ്റ്റ് റണ്ണറപ്പ്, സെക്കൻഡ് റണ്ണറപ്പ് വിജയികളെ പെഗാസസ് ചെയർമാൻ അജിത് രവി, കേന്ദ്ര ഫിനാൻസ് പ്രിൻസിപ്പൽ കമ്മിഷണർ ശ്രീറാം ഭരത് എന്നിവർ കിരീടമണിയിച്ചു. 15 പേരാണ് ഫൈനലിൽ മത്സരിച്ചത്. റോയൽ ബ്ലൂ ഇന്ത്യൻ എത്നിക് വെയർ, വൈറ്റ് കോക്റ്റൈൽ, ഗോൾഡൻ ഗൗൺ എന്നീ റൗണ്ടുകളിലായിരുന്നു മത്സരം.