കെ. ഹരികുമാർ ഫയർഫോഴ്‌സ് ഓഫീസേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ്

Friday 20 January 2023 12:50 AM IST

കൊച്ചി: കേരള ഫയർഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി കെ. ഹരികുമാർ (എറണാകുളം ജില്ലാ ഫയർ ഓഫീസർ), ജനറൽ സെക്രട്ടറിയായി കെ.വി. ലക്ഷ്മണൻ (സ്റ്റേഷൻ ഓഫീസർ, കണ്ണൂർ) വൈസ് പ്രസിഡന്റായി എൻ.കെ. ഷാജി (സ്റ്റേഷൻ ഓഫീസർ, കോങ്ങാട്). ജോയിന്റ് സെക്രട്ടറിയായി എസ്.ടി. സജിത്ത് (സ്റ്റേഷൻ ഓഫീസർ ചാക്ക). ട്രഷററായി പി.എസ്. സാബുലാൽ (സ്റ്റേഷൻ ഓഫീസർ ശാസ്താംകോട്ട) എന്നിവരെ തിരഞ്ഞെടുത്തു.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ഫയർഫോഴ്‌സ് ഡി.ജി.പി ബി. സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. ടെക്നിക്കൽ ഡയറക്ടർ എം. നൗഷാദ്, റീജിയണൽ ഫയർ ഓഫീസർ പി. ദിലീപൻ, ജില്ലാ ഫയർ ഓഫീസർ എസ്. സൂരജ്, കെ.വി. ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഹരികുമാർ സ്വാഗതവും കൺവീനർ എസ്.ടി. സജിത്ത് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ടെക്‌നിക്കൽ ഡയറക്ടർ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീഹരി കെ. ഹരികുമാർ റിപ്പോർട്ടും ട്രഷറർ പി.എസ്. സാബു ലാൽ കണക്കും അവതരിപ്പിച്ചു. എസ്.ടി. സജിത്ത് പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ.വി. ലക്ഷ്മണൻ നന്ദി പറഞ്ഞു.