അന്താരാഷ്ട്ര ട്രാവൽമാർട്ട്

Friday 20 January 2023 12:04 AM IST

കൊച്ചി: വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശ രാജ്യങ്ങളും അണിനിരക്കുന്ന ഇന്ത്യ ഇന്റർനാഷൽ ട്രാവൽമാർട്ട് (ഐ.ഐ.ടി.എം) കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. 21 വരെ നീളുന്ന മേളയിൽ 15 സംസ്ഥാനങ്ങളിലെ ടൂറിസം പ്രോത്സാഹന ബോർഡുകൾ, അഞ്ച് വിദേശരാജ്യങ്ങൾ, ട്രാവൽട്രേഡ് സംഘടനകൾ എന്നിവ പങ്കെടുക്കുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങൾ, താമസസൗകര്യങ്ങൾ, ടൂറിസം വകുപ്പുകളുടെയും പാക്കേജുകളുടെയും പവലിയനുകൾ, ടൂറിസം സങ്കേതങ്ങളുടെ വിവരങ്ങൾ, വിവിധ സേവനങ്ങൾ എന്നിവയുടെ വിവരങ്ങളും ലഭിക്കും. കോൺഫറൻസ്, കമ്പനി മീറ്റിംഗുകൾ എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ സംബന്ധിച്ചും വിവരങ്ങളും ലഭിക്കും.