ഒരു ലക്ഷം ഒപ്പ് ശേഖരണം
Friday 20 January 2023 12:16 AM IST
കൊച്ചി: മാർത്തോമ്മാ സഭാ ലഹരി വിമോചന സമിതി കോട്ടയം കൊച്ചി' ഭദ്രാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ലഹരിക്കെതിരേ ഒരു ലക്ഷം ഒപ്പുകൾ' പ്രചാരണ പരിപാടിക്ക് തുടക്കമായി. ഇടവക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലത്തിൽ ലഹരിക്കെതിരെ വ്യാപക ബോധവൽത്കരണ പരിപാടികളും ഇതോടൊപ്പമുണ്ടാകും. മാർത്തോമ്മാ സഭാ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഏബ്രഹാം പൗലോസ് ആദ്യ ഒപ്പ് രേഖപ്പെടുത്തി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. തോമസ് പി. വർഗീസിന്റെ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഡോ. പി.വൈ. മാത്യു, മോചന ഡയറക്ടർ കെ.പി. സാബു, എക്കോളജി കമ്മിറ്റി കൺവീനർ കുരുവിള മാത്യൂസ്, ഡവലപ്പ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഭദ്രാസന സെക്രട്ടറി പി. കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.