അശീരവാണി നൃത്തപരിപാടി

Friday 20 January 2023 12:21 AM IST

കൊച്ചി: കേരള ലളിതകലാ അക്കാഡമിയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ജപ്പാൻ ഫൗണ്ടേഷൻ, ബാംഗ്ലൂർ ആട്ടക്കളരി എന്നിവയുമായി ചേർന്ന് 20ന് അശീരവാണി എന്ന പേരിൽ 'സൗണ്ട് വിത് ഔട്ട് ബോഡി' പരിപാടി സംഘടിപ്പിക്കും. വൈകിട്ട് 6.30ന് കലൂർ എ.ജെ. ഹാളിലാണ് ജപ്പാനിലെ റിയു സുസുക്കിയും ബാംഗ്ലൂരിലുള്ള ഹേമ ഭാരതി പളനിയും വേദിയിലെത്തും. 5.30ന് പ്രശസ്ത ചിത്രകാരനും ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം നിർവഹിക്കും. അക്കാഡമി ചെയർപേഴ്‌സൺ മുരളീ ചീരോത്ത്, സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, ടി.ജെ. വിനോദ് എം.എൽ.എ., ഹൈബി ഈഡൻ എം.പി, എന്നിവർ പങ്കെടുക്കും.