പത്രപ്രവർത്തക അവാർഡ്
Friday 20 January 2023 12:31 AM IST
കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കൗൺസിൽ അംഗവുമായിരുന്ന സി. കൃഷ്ണൻ നായരുടെ സ്മരണയ്ക്കായി കാസർകോട് ഇ.എം.എസ്. പഠന ഗവേഷണ കേന്ദ്രം കൃഷ്ണൻ നായരുടെ കുടുംബത്തിന്റെ സഹായത്തോടെ ഏർപ്പെടുത്തിയ പത്രപ്രവർത്തക അവാർഡ് 2022ന് എൻട്രി ക്ഷണിച്ചു. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിൽ 2022 ഫെബ്രവരി ഒന്നു മുതൽ 2023 31 വരെ പ്രിസിദ്ധീകരിച്ചിട്ടുള്ള വാർത്തകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് അവാർഡ്. 10,000 രൂപയും പ്രശസ്തി പത്രവും. പുരസ്‌കാരം ഫെബ്രവരി 14ന് സി. കൃഷ്ണൻ നായർ ചരമ വാർഷിക പൊതു സമ്മേളനത്തിൽ വിജയിക്ക് സമ്മാനിക്കും.