മൈജി ഫ്യൂച്ചറിൽ ഇന്നുമുതൽ ലാഭത്തിന്റെ മഹോത്സവം
കോഴിക്കോട്: വിലക്കുറവിന്റെ കാർണിവലുമായി മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ഇന്നുമുതൽ 22വരെ ലാഭത്തിന്റെ മഹോത്സവം സെയിൽ. ഗൃഹോപകരണങ്ങൾ, മൊബൈൽഫോണുകൾ എന്നിവയ്ക്ക് മികച്ച വിലക്കുറവുണ്ട്. ഇവ കോംബോ ഓഫറിൽ വാങ്ങുമ്പോൾ 75 ശതമാനം വരെയാണ് വിലക്കുറവ്.
6.5 കിലോയുടെ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, സിംഗിൾ ഡോർ റഫ്രിജറേറ്റർ, 32 ഇഞ്ച് എൽ.ഇ.ഡി ടിവി എന്നിവയുടെ കോംബോ വെറും 21,212 രൂപയ്ക്ക് നേടാം. ഇ.എം.ഐ പർച്ചേസുകൾക്കും ആകർഷക ഓഫറുകളുണ്ട്. 4ജി ഫോണിൽനിന്ന് 5ജിയിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ അഡിഷണൽ വിലക്കുറവ് നേടാം.
മൈജി ഫ്യൂച്ചർ ഷോറൂമിന് പുറത്തായി ഒരുക്കിയ സ്‌പെഷ്യൽ പവലിയനിലാണ് മഹാലാഭം സെയിൽ. പവലിയനിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌തും നിരവധി സമ്മാനങ്ങൾ നേടാം. വാഷിംഗ് മെഷീനുകൾക്ക് 6,666 രൂപ മുതൽക്കാണ് വില. ഡയറക്‌ട് കൂൾ സിംഗിൾ ഡോർ റഫ്രിജറേറ്ററുകൾ 10,590 രൂപ മുതലും ഡിഷ് വാഷറുകൾ 16,999 രൂപ മുതലും ലഭിക്കും. 1.20 ലക്ഷം രൂപയുടെ 65 ഇഞ്ച് 4കെ സ്മാർട്ട് ടിവി 39,999 രൂപയ്ക്ക് നേടാം.
ഒരു ടണ്ണിന്റെ മൂന്ന് സ്‌റ്റാർ ഇൻവെർട്ടർ എ.സിക്കൊപ്പം 3,000 രൂപയുടെ സമ്മാനമുണ്ട്. 22,990 രൂപ മുതലാണ് ലാപ്‌ടോപ്പുകൾക്ക് വില. 81 ശതമാനം വിലക്കിഴിവോടെ ഡിജിറ്റൽ ആക്‌സസറികളും സ്വന്തമാക്കാം.
മികച്ച ബ്രാൻഡുകളുടെ വിശാലമായ ഗൃഹോപകരണ, ഡിജിറ്റൽ ഗാഡ്‌ജറ്റ്, ആക്‌സസറി കളക്ഷനുകൾ, 8000 രൂപവരെ എക്സ്‌ചേഞ്ച് ബോണസ്, കിച്ചൻ അപ്ളയൻസസ്, ക്രോക്കറി എന്നിവയ്ക്കും മികച്ച ഓഫർ, ബ്രാൻഡ് വാറന്റിക്ക് പുറമേ ഒരുവർഷ അഡിഷണൽ വാറന്റി, പ്രൊട്ടക്‌ഷൻ പ്ളാനുകൾ, എന്തും എന്തിനോടും എക്‌സ്ചേഞ്ച് ഓഫർ, ലോയൽറ്റി പ്രോഗ്രാം തുടങ്ങിയവയും ആകർഷണങ്ങളാണ്. മൈജി കെയറിൽ നിന്ന് സർവീസ് ചെയ്യുന്നവർക്ക് 2,000 രൂപയുടെ ഗിഫ്‌റ്റ് വൗച്ചറും നേടാം.