സ്വാമി ഋതംഭരാനന്ദ എസ്.എൻ മെഡി. മിഷൻ ആശുപത്രി സെക്രട്ടറി

Friday 20 January 2023 4:39 AM IST

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ശാഖാ സ്ഥപനമായ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറിയായി സ്വാമി ഋതംഭരാനന്ദ ചുമതലയേറ്റു. നേരത്തെ മൂന്ന് പ്രാവശ്യം ധർമ്മസംഘം ട്രസ്റ്റിന്റെ സെക്രട്ടരിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കുറച്ചു കാലം ആശുപത്രിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗവും ആശുപത്രി സെക്രട്ടറിയുമായിരുന്ന സ്വാമി വിശാലാനന്ദ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ സാന്നിദ്ധ്യത്തിൽ സ്വാമി ഋതംഭരാനന്ദയ്ക്ക് ചുമതല കൈമാറി. ആശുപത്രി ഡയറക്ടർ എസ്.നിഷാദ്, മെഡിക്കൽ. സൂപ്രണ്ട് ഡോ. റ്റിറ്റിപ്രഭാകരൻ, ജനറൽ സെക്രട്ടറിയുടെ പ്രൈവറ്റ് സെക്രട്ടറി മങ്ങാട് ബാലചന്ദ്രൻ, ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ഷാജി, നഴ്സിംഗ് സൂപ്രണ്ട് അജിതകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫോട്ടോ: സ്വാമി ഋതംഭരാനന്ദ

Advertisement
Advertisement