സ്വാമി ചിദ്ഘനാനന്ദ സ്മൃതിപുരസ്കാരം സ്വാമി സച്ചിദാനന്ദയ്ക്ക് 

Friday 20 January 2023 4:44 AM IST

ശിവഗിരി: സ്വാമി ചിദ്ഘനാനന്ദ സ്മൃതിപുരസ്കാരം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് നൽകും. കൊട്ടാരക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാമി ചിദ്ഘനാനന്ദ ഫൗണ്ടേഷനാണ് അവാർഡ് നൽകുന്നത്. 25000രൂപയും ഫലകവുമടങ്ങുന്ന അവാർഡ് ചിദ്ഘനാനന്ദ സ്വാമിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 22ന് പുത്തൂർ പാങ്ങോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് കരിമ്പിൻപുഴ ശിവശങ്കരാനന്ദാശ്രമം മഠാധിപതി സ്വാമി ആത്മാനന്ദ സച്ചിദാനന്ദ സ്വാമിക്ക് നൽകും.

ഫോട്ടോ: സ്വാമി സച്ചിദാനന്ദ

Advertisement
Advertisement