ശക്തി ഗണപതിക്ക് നൃത്ത ആവിഷ്കാരം ഒരുക്കി ശങ്കര സ്കൂൾ ഒഫ് ഡാൻസ്
കാലടി : ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ഒന്നായ ശക്തിഗണപതിയെക്കുറിച്ചുള്ള ആദ്യത്തെ നൃത്താവിഷ്കാരത്തിനു വേദി ഒരുങ്ങുന്നു. പ്രൊഫ. പി. വി. പീതാംബരൻ രചിച്ച കവിതയെ ആസ്പദമാക്കിയാണ് ദൃശ്യാവിഷ്കാരം.
പ്രളയകാലത്ത് പെരിയാറിൻ തീരത്തുള്ള ശ്രീശങ്കര ,ശാരദാ പ്രതിഷ്ഠകളെ സംരക്ഷിച്ച ദേവനായി ശക്തിഗണപതിയെ നർത്തകിമാർ പ്രകീർത്തിക്കുന്നു. 26 ന് വൈകിട്ട് ആറിന് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട്ടനുബന്ധിച്ചാണ് ആദ്യ അവതരണം. ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസിലെ അദ്ധ്യാപികമാരായ രശ്മി, വൈഷ്ണവി എന്നിവരാണ് നർത്തകിമാർ. നട്ടുവാങ്കം സുധാ പീതാംബരൻ, സാങ്കേതിക ഉപദേശം ഡോ. സി. പി. ഉണ്ണിക്കൃഷ്ണൻ, കൊറിയോഗ്രഫി രശ്മി നാരായണൻ, സംഗീത സംവിധാനം, വയലിൻ , സ്പെഷ്യൽ ഇഫക്ട് ബാബുരാജ് പെരുമ്പാവൂർ, വായ്പ്പാട്ട് ജയൻ പെരുമ്പാവൂർ, മൃദംഗം വേണു കുറുമശ്ശേരി, പുല്ലാംങ്കുഴൽ എ. കെ. രഘുനാഥൻ എന്നിവർ പിന്നണിയിൽ പ്രവർത്തിക്കും.