ഇന്ത്യൻ കോഫീ ഹൗസിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Friday 20 January 2023 4:54 AM IST

തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജ് കാമ്പസിലെ ഇന്ത്യൻ കോഫീ ഹൗസിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് സസ്‌പെൻഡ് ചെയ്തു. വൃത്തിഹീനമായിട്ടും തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് ഇല്ലാതിരുന്നിട്ടും കോഫീഹൗസിന് പ്രവർത്തനാനുമതി നൽകിയ അസി.ഭക്ഷ്യസുരക്ഷാ കമ്മിഷണറെയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറെയും സ്ഥലം മാറ്റി. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം നടത്താൻ മന്ത്രി വീണാജോർജ് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദ്ദേശം നൽകിയിരുന്നു.