പാർലമെന്റിലേക്ക് തൊഴിലുറപ്പ് തൊഴിലാളി മാർച്ച് ഇന്ന്
Friday 20 January 2023 12:00 AM IST
ന്യൂഡൽഹി: വേതന വർദ്ധനയടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. കേന്ദ്ര ബഡ‌്ജറ്റിൽ ആവശ്യമായ തുക വകയിരുത്തുക, വേതനം 700 രൂപയായി ഉയർത്തുക, തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യുമെന്ന് എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന അദ്ധ്യക്ഷൻ ചെങ്ങറ സുരേന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.