ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യമിട്ട് ബി.ജെ.പി, ലക്ഷ്യം കേരളത്തിൽ 5 ലോക്സഭ സീറ്റ്

Friday 20 January 2023 12:00 AM IST

ന്യൂഡൽഹി: സംഘടനയിൽ ഭിന്നസ്വരമില്ലാതാക്കി പാർട്ടി പ്രവർത്തനവും എൻ.ഡി.എ മുന്നണിയും ശക്തമാക്കാൻ ബി.ജെ.പി കേരളത്തിൽ തന്ത്രമൊരുക്കുന്നു. ക്രിസ്ത്യൻ സമൂഹത്തിന്റെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിയും എൻ.ഡി.എ മുന്നണി വിപുലീകരിച്ചും

ലോക്‌സഭ സീറ്റുകളിൽ അഞ്ച് എണ്ണമെങ്കിലും ഇക്കുറി നേടാനുള്ള നീക്കം നടത്തുകയാണ് ബി.ജെ.പി. ഇന്നലെ പ്രകാശ് ജാവദേക്കർ ഡൽഹിയിൽ നടത്തിയ പ്രതികരണങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. എൻ.ഡി.എ മുന്നണി വിപുലീകരിക്കാനായി വിവിധ പാർട്ടികളുമായുള്ള ചർച്ച തുടരുകയാണെന്ന് അദ്ദേഹം ഇന്നലെ ഡൽഹിയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിപുലീകരണത്തിലും ചില ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് അറിയുന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ക്രിസ്ത്യൻ ഭവനങ്ങളിൽ നടത്തിയ സന്ദർശനം വലിയ നേട്ടമായതായാണ് പാർട്ടിയുടെ വിലയിരുത്തൽ. അതിന്റെ തുടർച്ചയെന്നോണം ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബി.ജെ.പി പ്രവർത്തകരുടെ വീടുകളിൽ വിഷുവിന് വിരുന്നൊരുക്കുകയാണ്. ബി.ജെ.പിക്ക് കേരളത്തിൽ 35,000 ക്രിസ്ത്യാനികളായ പ്രവർത്തകരുണ്ടെന്ന് പ്രകാശ് ജാവദേക്കർ അവകാശപ്പെടുന്നു.

പ്രകാശ് ജാവദേക്കർ കേരള ഘടകത്തിന്റെ പ്രഭാരിയായെത്തിയ ശേഷം പാർട്ടിയിലെ ഗ്രൂപ്പ് പോരുകൾക്ക് ഒരു പരിധിവരെ തടയിടാനുള്ള നീക്കം വിജയിച്ചിട്ടുണ്ട്. കെ.സുരേന്ദ്രനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പരസ്യമായി തന്നെ വ്യക്തമാക്കിയ ജാവദേക്കർക്ക് തന്റെ ഈ പ്രഖ്യാപനത്തിന് കോർ കമ്മിറ്റിയുടെ പരസ്യമായ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞു. ഇതോടെ സംഘടനയിൽ പാർട്ടി അച്ചടക്കവുമായി ബന്ധപ്പെട്ട് ശക്തമായ ഒരു സന്ദേശം നൽകാനും അദ്ദേഹത്തിന് സാധിച്ചു. ഒറ്റക്കെട്ടായ പാർട്ടിയായെന്ന സന്ദേശം അണികൾക്ക് നൽകി തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള സംഘടന പ്രവർത്തനം സാദ്ധ്യമാക്കുന്നതോടൊപ്പം ദേശീയ ജനാധിപത്യ സഖ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ബി.ജെ.പിക്കുണ്ട്. അതിന് അനുസരിച്ചുള്ള തന്ത്രങ്ങളാണ് മെനയുന്നത്.

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മെ​ന്ന് ​പ്ര​കാ​ശ് ​ജാ​വ​ദേ​ക്കർ

ന്യൂ​ഡ​ൽ​ഹി​:​ ​ക​ള്ള​ക്ക​ട​ത്ത്,​ ​മ​ദ്യം,​ ​ലോ​ട്ട​റി,​ ​അ​ഴി​മ​തി,​ ​സ്വ​ജ​ന​പ​ക്ഷ​പാ​തം,​ ​വ്യാ​പ​ക​മാ​യ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​കേ​ന്ദ്ര​മാ​ണ് ​കേ​ര​ള​ത്തി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രെ​ന്ന് ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​യും​ ​ബി.​ജെ.​പി​ ​കേ​ര​ള​ ​ഘ​ട​കം​ ​പ്ര​ഭാ​രി​യു​മാ​യ​ ​പ്ര​കാ​ശ് ​ജാ​വ​ദേ​ക്ക​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു. ന​രേ​ന്ദ്ര​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​നേ​ട്ടം​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ജ​ന​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ലു​ണ്ട്.​ ​സം​സ്ഥാ​ന​ത്തെ​ 1.5​ ​കോ​ടി​യാ​ളു​ക​ൾ​ക്ക് 20​ ​മാ​സ​മാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സൗ​ജ​ന്യ​മാ​യി​ ​അ​ഞ്ച് ​കി​ലോ​ ​അ​രി​ ​കൊ​ടു​ക്കു​ന്നു.​ ​ഈ​ ​വ​ർ​ഷ​വും​ ​ഇ​ത് ​തു​ട​രും.​ ​ഇ​ത് ​പി​ണ​റാ​യി​യു​ടെ​ ​സൗ​ജ​ന്യ​മ​ല്ല.​ ​മു​ദ്ര​ ​ലോ​ണി​ന്റെ​ ​നേ​ട്ടം​ ​ല​ഭി​ച്ച​ത് ​കേ​ര​ള​ത്തി​ൽ​ 47​ ​ല​ക്ഷം​ ​പേ​ർ​ക്കാ​ണ്.​ ​ഇ​തു​വ​ഴി​ 25​ ​ല​ക്ഷം​ ​പേ​ർ​ക്കാ​ണ് ​തൊ​ഴി​ൽ​ ​ല​ഭി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്തെ​ 975​ ​ജ​ൻ​ഔ​ഷ​ധി​ ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​ 80​ ​ശ​ത​മാ​നം​ ​വ​രെ​ ​കി​ഴി​വി​ൽ​ ​മ​രു​ന്നു​ക​ൾ​ ​ല​ഭി​ക്കു​ന്നു.​ 59​ ​ല​ക്ഷം​ ​പേ​ർ​ക്ക് ​പി.​എം​ ​സു​ര​ക്ഷ​ ​ഭീ​മ​ ​യോ​ജ​ന​യി​ലൂ​ടെ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​സു​ര​ക്ഷ​ ​ല​ഭി​ക്കു​ന്നു.​ ​ഇ​തൊ​ക്കെ​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക​റി​യാം.​ ​ഈ​ ​നേ​ട്ട​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളി​ലെ​ക്കാ​ത്തി​ക്കാ​ൻ​ ​ന​ട​ക്കു​ന്ന​ ​കാ​മ്പ​യി​ൻ​ ​ര​ണ്ടു​ ​മാ​സ​ത്തി​ന​കം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​അ​ടു​ത്ത​ ​ലോ​ക​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​ഞ്ച് ​സീ​റ്റ് ​ബി.​ജെ.​പി​ക്കു​ ​ല​ഭി​ക്കു​മെ​ന്നും​ ​പ്ര​കാ​ശ് ​ജാ​വ​ദേ​ക്ക​ർ​ ​പ​റ​ഞ്ഞു.