ആനുകൂല്യം
Thursday 19 January 2023 11:47 PM IST
തിരുവല്ല: സമഗ്ര നെൽകൃഷി വികസന പദ്ധതി പ്രകാരം നെടുമ്പ്രം കൃഷിഭവൻ പരിധിയിൽ ഈ സീസണിൽ നെൽകൃഷി ചെയ്ത കർഷകരിൽ നെൽകൃഷിക്ക് വിവിധ പദ്ധതികൾ പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനായി ഇതുവരെയും അപേക്ഷ നൽകിയിട്ടില്ലാത്ത കർഷകർ 21ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം 2022ലെ കരം അടച്ച രസീതിന്റെ പകർപ്പ്, പാട്ട ച്ചീട്ട്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ട് പകർപ്പ്, വൗച്ചറുകൾ എന്നിവ ഹാജരാക്കണം. വിള ഇൻഷുറൻസ് ചെയ്യേണ്ടതാണെന്നും കൃഷി ഓഫിസർ അറിയിച്ചു.